പട്ടിമറ്റം: പട്ടിമറ്റം രാജീവ്ഭവനിൽ നടന്ന
രാജീവ് ഗാന്ധി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. പരീത്പിള്ള അദ്ധ്യക്ഷനായി. കെ.ജി. മന്മഥൻ, എ.പി. കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, അനീഷ് പുത്തൻപുരയ്ക്കൽ, കെ.എം. സലിം, എം.കെ. ഉണ്ണി, പി.എം. ജോസഫ്, ജോർജ് കീരംകുഴി തുടങ്ങിയവർ സംസാരിച്ചു.