SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.08 PM IST

'കുമ്മനടിച്ചത് ഞാനല്ല ശ്രീ മമ്മൂട്ടിയാണ്', വിശദീകരണവുമായി എൽദോസ് കുന്നപ്പിള്ളിൽ

mammootty-eldos-kunnappil

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിന് മമ്മൂട്ടിയ‌്ക്കൊപ്പമുള്ള എൽദോസ് കുന്നപ്പിള്ളിൽ എംഎ.എയുടെ ദൃശ്യങ്ങൾ ട്രോളിൽ നിറഞ്ഞിരുന്നു. ഉദ്‌ഘാടനത്തിനിടെ മമ്മൂട്ടിയുടെ കൈയിലെ കത്രിക എൽദോസ് പിടിക്കാൻ ശ്രമിക്കുന്നതും, മമ്മൂട്ടി ദേഷ്യപ്പെടുന്നുവെന്ന തരത്തിലൊക്കെയാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണക്കുറിപ്പിട്ടിരിക്കുകയാണ് എംഎൽഎ.

ഉദ്‌ഘാടകൻ താൻ ആയിരുന്നുവെന്നും, ഇക്കാര്യം മനസിലാക്കാതെ മമ്മൂട്ടി കത്രിക കൈയിൽ എടുക്കുകയായിരുന്നെന്നും എൽദോസ് പറയുന്നു. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് താൻ അതിനു മുതിരാതിരുന്നതെന്നും എംഎൽഎ വിശദീകരിച്ചു.

കുറിപ്പിന്റെ പൂർണരൂപം-

ബഹു. നടൻ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELDOS KUNNAPPILLIL, MAMMOOTTY, INAUGURATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA