SignIn
Kerala Kaumudi Online
Saturday, 04 July 2026 4.47 PM IST

വലുപ്പം കൂട്ടാൻ ജനനേന്ദ്രിയത്തിൽ മോതിരം അണിഞ്ഞത് കുടുങ്ങി; യുവാവിന് രക്ഷയ്‌ക്കെത്തി ഡോക്‌ടർമാരും അഗ്നിരക്ഷാസേനയും

cut

ബാങ്കോക്ക്: തന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാൻ ഒരു യുവാവ് നടത്തിയ കളി തീക്കളിയായി. ലിംഗത്തിൽ ഒരു ലോഹ മോതിരം ധരിക്കുകയാണ് യുവാവ് ചെയ്‌തത്. തായ്‌ലാൻഡ് സ്വദേശിയായ ഈ യുവാവ് വിചാരിച്ചതുപോലെ നടന്നില്ലെന്ന് മാത്രമല്ല മോതിരം ജനനേന്ദ്രിയത്തിൽ കുടുങ്ങുകയും ചെയ്‌തു. പുറത്തെടുക്കാനാവാതെ യുവാവ് ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

നാല് മാസം വേദനയനുഭവിച്ച ശേഷമാണ് ഡോക്‌ടറെ കാണാൻ യുവാവ് തയ്യാറായത്. ക്രുംഗ്‌തായ് ആശുപത്രിയിലെ ഡോക്‌ടർമാർ ഓപ്പറേഷൻ ചെയ്യാൻ ശ്രമിച്ചെങ്കിലും ഇത് തങ്ങളെക്കൊണ്ട് മാത്രം സുരക്ഷിതമായി മാറ്റാനാവില്ലെന്ന് അവർ മനസിലാക്കി. വേഗം അഗ്നിരക്ഷാസേനയെ സഹായത്തിന് വിളിച്ചു. പവർടൂളും വെൽഡിംഗ് കട്ടറും ഉപയോഗിച്ച് അവ‌ർ സസൂക്ഷ്‌മം മോതിരം മുറിച്ചെടുത്തു.

ഒരുമണിക്കൂറോളം സമയമെടുത്താണ് മോതിരം മുറിച്ചുമാറ്റിയത്. നാല് മാസത്തോളമായി കുടുങ്ങിയിരുന്ന മോതിരം ലിംഗഭാഗത്തെ രക്തയോട്ടത്തെ കാര്യമായി ബാധിച്ചിരുന്നു. അതേസമയം താൻ നാല് വർഷമായി മോതിരം ധരിക്കുന്നുണ്ടെന്നും പ്രശ്നമായത് നാല് മാസം മുൻപാണെന്നും യുവാവ് ഡോക്‌ടർമാരോട് പ്രതികരിച്ചു. ഓപറേഷന് ശേഷം യുവാവ് സുഖപ്പെട്ടുവരികയാണെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, YOUTH IN HOSPITAL, RING IN GENITALS, STUCK, DOCTERS, FIRE FIGHTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360