SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.30 AM IST

ഒന്നാം റാങ്ക് തിരിച്ചു പിടിച്ച് ജോക്കോ, രണ്ടിലേക്കെത്തി സബലെങ്ക

djokovic

പാരീസ്: പത്താം ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം കിരീട നേട്ടത്തിന് പിന്നാലെ പുരുഷ ടെന്നിസിലെ സിംഗിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സെർബിയൻ സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച്. നാലാം സ്ഥാനത്ത് നിന്നാണ് ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടത്തോടെ 35കാരനായ ജോക്കോ ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഒന്നാം സ്ഥാനത്തായിരുന്ന സ്പാനിഷ് താരം കാർലോസ് അൽകരാസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജോക്കോയുടെ കുതിപ്പ്. പരിക്കിന്റെ പിടിയിലായ അൽകരാസ് ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുത്തിരുന്നില്ല.
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ജോക്കോയോട് തോറ്റെങ്കിലും ഗ്രീക്ക് താരം സ്റ്റെഫാനൊസ് സിറ്റ്സിപാസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. കാസ്പർ റൂഡാണ് നാലാം സ്ഥാനത്ത്. അതേസമയം ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ പുറത്തായ സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ രണ്ടാം റാങ്കിൽ നിന്ന് ആറാം സ്ഥാനത്തേക്ക് വീണു.

വനിതാ സിംഗിൾസ് റാങ്കിംഗിൽ കനേഡിയൻ താരം ഇഗ സ്വിയറ്റക്ക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓസ്ട്രേലിയൻ ഓപ്പണിൽ ചാമ്പ്യനായി കരിയറിലെ ആദ്യ ഗ്രാൻസ്ലാം സ്വന്തമാക്കിയ ബലറൂസ് താരം അരീന സബലെങ്ക മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ടുണീഷ്യൻ താരം ഒൺസ് ജാബ്യൂർ രണ്ടിൽ നിന്ന് മൂന്നിലേക്കിറങ്ങി. അമേരിക്കയുടെ ജെസിക്ക പെഗുല ഒരു സ്ഥാനം നഷ്ടമായി നാലാം സ്ഥാനത്തായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DJOKOVIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360