
തുറവൂർ: ഭാരതീയ ജനതാപാർട്ടി ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറിയും ആർ.എസ്.എസ്. മുൻ ശബരിഗിരി വിഭാഗ് കാര്യവാഹുമായിരുന്ന തുറവൂർ പഞ്ചായത്ത് പത്താം വാർഡ് കമലവിലാസത്തിൽ എൽ. പത്മകുമാർ (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് രാവിലെ 8ന് പഴംമ്പള്ളികാവ് മൈതാനത്തിൽ പൊതുദർശനത്തിന് ശേഷം സംസ്ക്കാരം 11ന് തുറവൂരിലെ വീട്ടുവളപ്പിൽ നടക്കും. പിതാവ് : ലക്ഷ്മണൻപിള്ള. മാതാവ് : പരേതയായ രുഗ്മിണിയമ്മ. ഭാര്യ: ജയസുധ (തുറവൂർ ഗ്രാമപഞ്ചായത്തംഗം). മക്കൾ: ശബരീനാഥ്, നിവേദിത.
ആർ. എസ്. എസ് വിഭാഗ് കാര്യവാഹക്, ജില്ലാ കാര്യവാഹക് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്മകുമാറിന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർ അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |