SignIn
Kerala Kaumudi Online
Saturday, 10 October 2026 1.40 AM IST

മെഡി. സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടിയ പ്രതി പിടിയിൽ

prathi

പേരൂർക്കട: മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ടോമി കുര്യനെയാണ് (49) പേരൂർക്കട പൊലീസ് പിടികൂടിയത്. മുട്ടട സ്വദേശി അബ്ദുൽ നസീറിൽ നിന്നാണ് പണം തട്ടിച്ചത്. ഇദ്ദേഹത്തിന്റെ മകന് മംഗലാപുരം കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ സീറ്റ് വാഗ്‌ദാനം ചെയ്താണ് പലപ്പോഴായി പണം വാങ്ങിയത്.

പ്രതിയുൾപ്പെട്ട സംഘം നടത്തിയിരുന്ന ജെമിനി മൈൻഡ് സ്റ്റഡി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ടോമി കുര്യനെതിരെ സമാന പരാതികൾ പാലാരിവട്ടം, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിലവിലുണ്ട്.

സിറ്റി പൊലീസ് കമ്മിഷണർ അരുൺ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പേരൂർക്കട സി.ഐ പി. പ്രദീപ്, എസ്.ഐമാരായ വി. വിഷ്ണു, സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ് കുമാർ, വനിതാ സി.പി.ഒ ശ്രുതി എന്നിവർ ചേർന്നാണ് പ്രതിയെ കർണാടകയിലെ മണിപ്പാലിൽ നിന്ന് പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY