SignIn
Kerala Kaumudi Online
Monday, 15 June 2026 8.56 PM IST

മസാജിംഗിനിടെ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോ പകർത്തി, 14പേരെ ലൈംഗികമായി പീഡിപ്പിച്ചു, 52കാരൻ പിടിയിൽ

masage-

ആംസ്റ്റർഡാം: മസാജിംഗിനിടെ കസ്റ്റമർമാരായ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോ പകർത്തിയ തെറാപ്പിസ്റ്റ് പിടിയിൽ. ലീ സെ ബെൻ എന്ന 52കാരനാണ് പിടിയിലായത്. ഹോളണ്ടിലെ പ്രശസ്ത മസാജ് പാർലർ ജീവനക്കാരനാണ് ഇയാൾ. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

20212 ഫെബ്രുവരി ഒന്നിനും 20254 ഡിസംബർ 27നുമിടയിൽ 14 സ്ത്രീകളെ ഇയാൾ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന പരാതി. 2022 ഡിസംബറിൽ താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ലീ മനഃപൂർവ്വം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചുവെന്ന പരാതിയുമായി 43കാരി പൊലീസിനെ സമീപിച്ചിരുന്നു. ഒരു സ്ത്രീയുടെ മാറിടം മസാജ് ചെയ്യുന്നത് അവരറിയാതെ പകർത്തി എന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.

അതേസമയം പ്രതിക്ക് അഭിഭാഷക പിന്തുണ നൽകുന്നതിനായി കേസ് ജൂലായിലേക്ക് മാറ്റി. ഹോളണ്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് മൂന്നു വർഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാം,​. ലൈംഗികച്ചുവയുള്ള വീഡിയോകൾ പകർത്തുന്നതിന് രണ്ടുവർഷം വരെ തടവാണ് ശിക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MASSAGE, MASSAGE PARLOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY