
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) വിവിധ ബിരുദ,ബിരുദാനന്തര ബിരുദ,ഗവേഷണ പ്രോഗ്രാമുകളിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി എൻട്രൻസ് പരീക്ഷ (NIFTEE) വഴിയാണ് തിരഞ്ഞെടുപ്പ്. ജനുവരി 10നാണ് പരീക്ഷ. മേയ് ആദ്യ ആഴ്ച ഫലം പ്രസിദ്ധീകരിക്കും. ആകെ 5079 സീറ്റുകളിലാണ് പ്രവേശനം.
ബിരുദ
പ്രോഗ്രാമുകൾ
ബി.ഡെസ്,ബി.എഫ് ടെക് എന്നിങ്ങനെ രണ്ടു ബിരുദ പ്രോഗ്രാമുകളിലാണ് പ്രവേശനം. കോഴ്സ് കാലാവധി 4 വർഷം. പ്രായപരിധി 24 വയസ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 5 വർഷ ഇളവ് ലഭിക്കും.
ബി.ഡെസ്:- ഫാഷൻ കമ്യൂണിക്കേഷൻ,ആക്സസറി ഡിസൈൻ,ഫാഷൻ ഡിസൈൻ നിറ്റ്‌വെയർ ഡിസൈൻ,ലെതർ ഡിസൈൻ,ടെക്സ്റ്റൈൽ ഡിസൈൻ,ഫാഷൻ ഡിസൈൻ എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുണ്ട്. യോഗ്യത: പന്ത്രണ്ടാം ക്ലാസ് ജയം.
ബി.എഫ്.ടെക്:- അപ്പാരൽ പ്രൊഡക്നിൽ ബാച്ച്ലർ ഡിഗ്രി. യോഗ്യത: മാത്തമാറ്റിക്സോടെ പന്ത്രണ്ടാം ക്ലാസ് ജയം.
ബിരുദാനന്തര
ബിരുദ പ്രോഗ്രാമുകൾ
മാസ്റ്റർ ഒഫ് ഡിസൈൻ (എം.ഡെസ്),മാസ്റ്റർ ഒഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം),മാസ്റ്റർ ഒഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്) എന്നീ വിഷയങ്ങളിലാണ് പി.ജി. കാലാവധി രണ്ടു വർഷം. പ്രായപരിധിയില്ല.
കേരളത്തിൽ കണ്ണൂർ,കോഴിക്കോട്,പാലക്കാട്,മലപ്പുറം,തൃശൂർ,കൊച്ചി,ആലപ്പുഴ,കോട്ടയം,കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. വെബ്സൈറ്റ്: nift.ac.in. അപേക്ഷിക്കേണ്ട അവസാന തീയതി 16.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |