SignIn
Kerala Kaumudi Online
Monday, 08 June 2026 11.34 AM IST

കെഎസ്എഫ്‌ഇയിൽ നടക്കുന്നത് വൻ തിരിമറികൾ; ഇഡി ഇവിടെയും വരും; ഉദ്യോഗസ്ഥരെ മുന്നിലിരുത്തി മുന്നറിയിപ്പ് നൽകി എകെ ബാലൻ

READ ENGLISH VERSION
a-k-balan

കോഴിക്കോട്: കെ എസ് എഫ് ഇക്കെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവും മുൻമന്ത്രിയുമായ എ കെ ബാലൻ. പൊള്ളച്ചിട്ടികളടക്കം വൻ തിരിമറികളാണ് കെ എസ് എഫ് ഇയിൽ നടക്കുന്നതെന്നും ഇ ഡി ഇന്നല്ലെങ്കിൽ നാളെ ഇവിടെയും വരുമെന്നും . കെ എസ് എഫ് ഇ ഓഫീസേഴ്‌സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപുതന്നെ കെ എസ് എഫ് ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ചുകാലം മുൻപായിരുന്നു കെ എസ് എഫ് ഇ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 25 കോടിയുടെ വെട്ടിപ്പ് നടന്നത്. 24 പ്രതികളിൽ 21 പേരും ഇവിടെ നിന്നുള്ളവരായിരുന്നു. അതിൽ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. ഒരു സ്ഥാപനത്തെ ഏതുരൂപത്തിലാണ് നശിപ്പിച്ചത്.

കരുവന്നൂർ തുടങ്ങുന്നതിനേക്കാൾ മുൻപുതന്നെ തമ്മൾ ഇവിടെ തുടക്കം കുറിച്ച് കാണിച്ചവരാണ്. കോ- ഓപ്പറേറ്റീവ് വകുപ്പിൽ നിന്ന് ഓഡിറ്റിന് വന്ന രണ്ട് ഉദ്യോഗസ്ഥരെ എങ്ങനെയാണ് തട്ടിപ്പുകാർക്ക് വിലക്കെടുക്കാൻ സാധിച്ചത്. നമ്മൾ നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കിൽ നാളെ അത് വരും. അത് സ്ഥാപനത്തെ ബാധിക്കും.

കെ എസ് എഫ് ഇയിലെ തിരിമറികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാനം സ്വീകരിച്ചു. ഇത് നല്ല മതിപ്പുള്ള സ്ഥാപനമാണ്. എന്നാൽ ആ മതിപ്പ് തകരരുത്. തക‌ർന്നാൽ കേന്ദ്ര ഏജൻസി എത്തി അവിടെയും തകർക്കും. കേരളത്തിലെ സഹകരണ സംഘങ്ങളുടെ അടിത്തറ ശക്തമാണ്. എന്നാൽ ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ഉണ്ടായ പിഴവിന്റെ പേരിൽ പ്രസ്ഥാനം ക്രൂശിക്കപ്പെട്ടു. അവിടെ വരാൻ പാടില്ലാത്ത ഏജൻസി വന്നു. സഹകരണ മേഖലയോട് കേന്ദ്രം സ്വീകരിക്കുന്നത് പ്രതികൂല നിലപാടാണ്. സഹകരണ മേഖലയിൽ മാത്രമല്ല, നല്ല രീതിയിൽ പ്രവ‌ർത്തിക്കുന്ന കെ എസ് എഫ് ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഇ ഡി എത്തും. അതിനാൽ ഇപ്പോഴത്തെ മതിപ്പും പ്രവർത്തനങ്ങളും തുടർന്നും നിലനിർത്തണം'- എ കെ ബാലൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AK BALAN, KSFE, ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA