
തൃശൂർ: തൃശൂർ കിഴക്കേകോട്ടയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 65കാരിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മുഖ്യപ്രതി 31 വർഷത്തിനുശേഷം പിടിയിൽ. ഒറ്റപ്പാലം സ്വദേശി കൃഷ്ണകുമാറിനെയാണ് തൃശൂർ സിറ്റി പൊലീസ് കൊല്ലത്തുനിന്ന് അറസ്റ്റു ചെയ്തത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന മർത്തയാണ് കൊല്ലപ്പെട്ടത്. 1995 ഒക്ടോബർ 31നായിരുന്നു സംഭവം.
ഹോട്ടൽ ജീവനക്കാരനായ കൊരട്ടി സ്വദേശി പ്രസാദും സുഹൃത്ത് കൃഷ്ണകുമാറും ചേർന്ന് മർത്തയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചുകയറി തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ആറുപവൻ സ്വർണാഭരണങ്ങൾ കവർന്നു. അറസ്റ്റിലായ പ്രതികൾ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. പ്രസാദിനെ പിന്നീട് പിടികൂടി. മീററ്റിലേക്ക് മുങ്ങിയ കൃഷ്ണകുമാർ തിരിച്ചെത്തി കഴിഞ്ഞ 15 വർഷമായി കൊല്ലത്ത് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
വെൽഡിംഗ് ജോലികളും ചെയ്തിരുന്നു. അതേസമയം, ഭാര്യയ്ക്കും മക്കൾക്കും ഇയാൾ കൊലപാതകക്കേസിൽ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |