SignIn
Kerala Kaumudi Online
Sunday, 01 November 2026 1.10 AM IST

ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം: പിണറായി

pinarayi-vijayan

കൊച്ചി: സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന സാഹചര്യം അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ചേരാനല്ലൂരിൽ ജഡ്ജിപുത്രൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളി ആരായാലും അർഹമായ ശിക്ഷ ഉറപ്പാക്കുന്ന നടപടിയുണ്ടാകണം. സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളുണ്ടാകുന്നില്ലെന്നും നീതി കിട്ടുന്നില്ലെന്നുമുള്ള തോന്നൽ കുടുംബത്തിനുണ്ട്. കുടുംബത്തോടൊപ്പം കേരളീയ സമൂഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA