SignIn
Kerala Kaumudi Online
Sunday, 01 November 2026 1.10 AM IST

ബൈക്കിടിച്ച് പരിക്കേറ്റ വനിതാ ഐ.ടി എൻജിനിയർക്ക് 1.81 കോടി നഷ്ടപരിഹാരം

court

പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് എട്ടര മാസം ചികിത്സയിൽ കഴിഞ്ഞ കൊച്ചി നെസ്റ്റ് ഇൻഫർമേഷൻ ടെക്നോളജിയിലെ ലീഡ് എൻജിനിയർ എറണാകുളം പാലാരിവട്ടം ശ്രീലേഖ വീട്ടിൽ മേരി ജോർജിന് (48) നഷ്ടപരിഹാരമായി 1,81,56,250 രൂപ അനുവദിച്ച് എറണാകുളം അഡിഷണൽ മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ വിധി. ഹർജി ഫയൽ ചെയ്ത 2017 മുതൽ നഷ്ടപരിഹാര തുകയുടെ എട്ട് ശതമാനം പലിശയും ആനുപാതിക കോടതി ചെലവും ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി കെട്ടിവയ്‌ക്കാനും കോടതി നിർദ്ദേശിച്ചു.

2016 നവംബർ 25ന് വൈകിട്ട് 6.45ന് സീപോർട്ട് - എയർപോർട്ട് റോഡിൽ ഇൻഫോപാർക്കിന് സമീപത്തായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവേ എതിരെ വന്ന ബൈക്ക് ഇടിച്ച് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. വിവിധ ആശുപത്രികളിൽ 258 ദിവസം ചികിത്സയിൽ കഴിയുകയും നാല് മേജർ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ഓർമ്മശക്തി പൂർണമായി വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ജോലി നഷ്ടപ്പെട്ടു. മറ്റ് ജോലിയിൽ പ്രവേശിക്കാനും സാധിച്ചില്ല. ഈ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം നിശ്ചയിച്ചത്. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. കളത്തുങ്കൽ ജോയ് പറവൂർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA