SignIn
Kerala Kaumudi Online
Sunday, 01 November 2026 12.39 AM IST

കെ-ടെറ്റില്ലാത്ത എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരെ പുറത്താക്കും  □2025 സെപ്തം​​​​​​​.ഒന്നു മുതൽ  ബാധകം

aa

തിരുവനന്തപുരം:കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്. അന്ന് മുതൽ കെ- ടെറ്റില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ

പഴയ തസ്തികയിലേക്ക് തരം താഴ്ത്താൻ സ്‌കൂൾ മാനേജർമാർക്ക് നിർദ്ദേശം നൽകി.

2025 സെപ്റ്റംബർ ഒന്നിന് സുപീം കോടതി പുറപ്പെടുവിച്ച വിധിയുടെയും അനുബന്ധ അപ്പീലുകളിലുള്ള വിധികളുടെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയൻ പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദ്ദേശങ്ങൾ. ഇവർക്ക് സർക്കാർ നൽകിയ ഇളവുകൾ പിൻവലിച്ചു.

എന്നാൽ,പി.എസ്.സി വിജ്ഞാപനം കോടതി വിധിക്ക് മുമ്പുള്ളത് ആയതിനാൽ

അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് കെ -ടെറ്റില്ലെങ്കിലും നിയമനം നൽകണം. സുപ്രീം കോടതി പറഞ്ഞിട്ടുള്ള സമയ പരിധിക്കകം കെ -ടെറ്റ് നേടിയില്ലെങ്കിൽ പുറത്താകും. സെപ്തംബർ ഒന്നിന് മുമ്പ് നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ ഗ്രേഡും ഇൻക്രിമെന്റും കെ -ടെറ്റില്ലെന്ന കാരണത്താൽ തടയേണ്ടതില്ല.

2025 സെപ്തംബർ ഒന്നിന് മുമ്പ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുകയും കെ- ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്ത അദ്ധ്യാപകർക്ക് ശമ്പളം നൽകണം. ഗ്രേഡിനും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA