SignIn
Kerala Kaumudi Online
Sunday, 01 November 2026 12.42 AM IST

കേരളപ്പിറവി ദിനത്തിൽ പവർകട്ടില്ല,​ ഒരാഴ്ചത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

power-cut
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് പവർകട്ടില്ല. ഒരാഴത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 600 മെഗാ വാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി

പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി തൽസമയ മാർക്കറ്റിലൂടെ 600 മെ​ഗാവാട്ട് ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ജനറൽ ആക്സസ് നെറ്റ് വർക്ക് വഴി യൂണീറ്റിന് 8.65 രൂപ നിരക്കില്‍ വൈദ്യുതി കിട്ടും. പരമാവധി 500 മെഗാവാട്ട് നല്‍കാമെന്നാണ് ധാരണയായിട്ടുള്ളത്.പീക് സമയത്തെ ആവശ്യത്തിനായി കെഎസ്ഇബി 300 മെ​ഗാവാട്ട് വൈദ്യുതി വാങ്ങിയിട്ടുണ്ട്. 4.99 രൂപ മുതൽ 10 രൂപ വരെ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. അധിക ആവശ്യകതയുണ്ടായാൽ ഒന്നര മണിക്കൂർ മുമ്പ് വൈദ്യുതി വാങ്ങും ഏകദേശം 700 മെ​ഗാവാട്ടിന്റെ കുറവാണ് നാളെ പ്രതീക്ഷിക്കുന്നത്. ഈ കുറവ് മറികടക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAPIRAVI, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA