
തിരുവനന്തപുരം: എം.ഡബ്ലിയു.പി.എസ്.സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തും. സാമൂഹ്യ പ്രവർത്തനം/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം, വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് എന്നിവയാണ് യോഗ്യത. സർക്കാർ സർക്കാരിതര സംഘടനകളിൽ പ്രോജക്ട് ഓർഡിനേറ്റർ/ പ്രോജക്ട് മാനേജർ/ സൂപ്രണ്ട് തസ്തികകളിലോ അതിനുമുകളിലുള്ള തസ്തികകളിലോ ഉള്ള പ്രവർത്തി പരിചയം അഭിലഷണീയം. പ്രായ പരിധി 18 മുതൽ 40 വയസ്. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 17 ന് മുമ്പായി ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ, 5- മത്തെ നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ കവറിനും പുറത്ത് Application for the post of State Co-ordinator, MWPSC എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471 2306040.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |