SignIn
Kerala Kaumudi Online
Sunday, 07 June 2026 2.01 AM IST

അലീമയുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും

d

പാലക്കാട്: കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വയറുവേദനയ്ക്ക് കുത്തി വയ്പ്പെടുത്തതോടെ ഇടതുകാൽ തളർന്ന് കിടപ്പിലായ കുളവൻമുക്ക് കാട്ടുപറമ്പ് വീട്ടിൽ അലീമയുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

അറിയിച്ചു. യുവതിക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മികച്ച തുടർ ചികിത്സ

ലഭ്യമാക്കും.

വയറു വേദനയെ തുടർന്ന് മാർച്ച് 22ന് രാവിലെയാണ് അലീമ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടറെ കാണിച്ചത്. തുടർന്ന് ഇടുപ്പിൽ ഇഞ്ചക്ഷനെടുത്ത് വീട്ടിലേക്ക് വന്നു. പിന്നാലെയാണ് ഇടതു കാലിന് വേദനയും തളർച്ചയും അനുഭവപ്പെട്ടത്. കുത്തിവയ്പ്പെടുക്കുമ്പോൾ അത്യപൂർവമായി സംഭവിക്കുന്ന പിഴവാണ് അലീമയുടെ സ്പർശനശേഷിയും ചലനശേഷിയും നഷ്ടപ്പെടുത്തിയതെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടിക്കായി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA