SignIn
Kerala Kaumudi Online
Sunday, 07 June 2026 2.01 AM IST

കരുവന്നൂർ കേസ്: നിയമപരമായി മുന്നോട്ടു പോകുമെന്ന് എ.സി. മൊയ്തീൻ

f

തൃശൂർ: കരുവന്നൂർ കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചതെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയമായി ബി.ജെ.പിയും കോൺഗ്രസും ഇത് ഉപയോഗിക്കുകയാണ്. സംഘടനയെ പ്രതിയാക്കുന്നതിൽ എന്ത് ന്യായമാണുള്ളത്. ഇതിന് മുകളിലും കോടതികളുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഇ.ഡി. അന്വേഷണങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നും ഇതിൽ സുരേഷ് ഗോപിക്കും പങ്കുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കേസുകൾ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നതാണെന്നും എ.സി മൊയ്തീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA