
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് കടക്കണമോയെന്നതിൽ സി.പി.ഐയിൽ അഭിപ്രായ വ്യത്യാസവും ആശയക്കുഴപ്പവും. നിയമസഭയിൽ പ്രത്യേക ബേ്ളാക്കായി ഇരിക്കാനുള്ള നീക്കം മുന്നണി ബന്ധം തകർക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. കടുത്ത നടപടിയുണ്ടായില്ലെങ്കിൽ പാർട്ടി നാണം കെടുമെന്നാണ് എതിർ വിഭാഗത്തിന്റെ വാദം.
തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് ഉപ നേതാവ് സ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നത്. നിയമസഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കാനുള്ള നീക്കം തലത്തിൽപ്പോലും ഇടതു ഐക്യത്തെ ദുർബലപ്പെടുത്തു.ഇത്. ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് കടുത്ത നടപടി വേണ്ടെന്ന് വാദിക്കുന്നവരുടെ നിലപാട്. ഇപ്പോഴതതെ പ്രതിസന്ധിക്ക് കാരണം സി.പി.ഐ സംസ്ഥാന നേതൃത്വമാണെന്നും ഇവർ ആരോപിക്കുന്നു. എൽ.ഡി.എഫിനുള്ളിൽ ഉന്നയിക്കേണ്ട ആവശ്യം പരസ്യമായി ഉന്നയിച്ചത് ശരിയായില്ല. പരസ്യമായി ഉന്നയിച്ചതോടെ ആവശ്യത്തിൽ നിന്നും പിന്തിരിയാൻ കഴിയാത്ത സാഹചര്യമായി.
ഹഎന്നാൽ സി.പി.എമ്മിന്റെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടെന്നാണ് കടുത്ത നടപടി വേണമെന്ന് വാദിക്കുന്നവരുടെ നിലപാട്. എക്കാലവും സി.പി.എം തീരുമാനങ്ങൾ അനുസരിച്ച് പോകാനാവില്ല. ഇത് പാർട്ടിയുടെ അസ്തിത്വം പണയം വയ്ക്കുന്നതിന് തുല്യമാകും. ഉപനേതാവ് സ്ഥാനം സി.പി.ഐയ്ക്ക് അവകാശപ്പെട്ടതാണ്. അർഹതപ്പെട്ട സ്ഥാനം നൽകിയില്ലെങ്കിൽ വാങ്ങിയെടുക്കാൻ നേതൃത്വം ശ്രമിക്കണം. എന്തിനും വിട്ടു വീഴ്ച ചെയ്യുന്ന പാർട്ടിയെന്ന ദുഷ്‌പേര് ഒഴിവാക്കാൻ കടുത്ത നടപടി വേണമെന്നാണ് ഇവരുടെ വാദം.
ഇതിനിടെ, പ്രശ്നം പരിഹരിക്കാൻ സി.പി.എം കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തണമെന്ന് സി.പി.ഐ ദേശീയ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. 19ന് നിയമസഭ ചേരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |