
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സാക്ഷിമൊഴികൾക്ക് പുറമെ മാപ്പുസാക്ഷികളുടെ മൊഴിയും പ്രതികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കുറ്റസമ്മതമൊഴിയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ഇ.ഡി കോടതിയിൽ സമർപ്പിച്ചു. കള്ളപ്പണം വെളിപ്പിക്കൽ കേസിൽ (പി.എം.എൽ.എ) പ്രതികളുടെ കുറ്റസമ്മതമൊഴി അവരോടൊപ്പം വിചാരണ നേരിടുന്ന മറ്റുള്ളവർക്കെതിരെയും തെളിവായി പരിഗണിക്കും. കുറ്റകൃത്യത്തിലൂടെ നേടിയ പണമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുമ്പോൾ അപ്രകാരമല്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത പ്രതികൾക്കാണ്.
പ്രതികളിൽനിന്നു പണമായും സ്വർണമായും വാഹനമായും വസ്തുവായും മറ്റും ഇ.ഡി കണ്ടുകെട്ടിയ 130 കോടി കരുവന്നൂർ ബാങ്കിന് അവകാശപ്പെടാമെങ്കിലും ഇതുവരെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല. വസ്തുവകകൾ ബാങ്കിന് വിട്ടുനൽകാൻ ഒരുക്കമാണെന്ന് ഇ.ഡി അറിയിച്ചിരുന്നു. സമാനകേസിൽ കണ്ടല ബാങ്ക് ഹൈക്കോടതിയെ സമീപിച്ച് കണ്ടുകെട്ടിയപണം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം നേതാക്കളിലേക്ക് നീണ്ടതിനാൽ കരുവന്നൂർ ബാങ്ക് പ്രതിരോധത്തിലായി.
ഇ.ഡി കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെ പഴുതടച്ച അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇഴയുകയാണ്. അനുബന്ധ കുറ്റപത്രത്തിലെ 56-66വരെയും 74-83വരെയും പ്രതികൾ അനധികൃത വായ്പക്കാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |