SignIn
Kerala Kaumudi Online
Sunday, 01 November 2026 2.52 AM IST

 നാവിക് 03 ഉപഗ്രഹം ആകാശത്ത് -- മൊബൈലുകളിൽ ഇനി ഇന്ത്യൻ ഗതിനിർണയം

READ ENGLISH VERSION
gslv

തിരുവനന്തപുരം: നാവിക് 03 ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതോടെ ഗതിനിർണ്ണയത്തിൽ ഇന്ത്യ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. ഇനി മൊബൈൽ ഫോണുകളിൽ ഇന്ത്യൻ പി.എൻ.ടി എന്ന പൊസിഷൻ,നാവിഗേഷൻ,ടൈം സേവനം ലഭിച്ചു തുടങ്ങും. ഐ.എസ്.ആർ.ഒയുടെ കാൽ നൂറ്റാണ്ടത്തെ ദൗത്യത്തിന്റെ വിജയം.

2006 മുതൽ ഐ.എസ്.ആർ.ഒ നാവിക്ക് ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിച്ചുതുടങ്ങി. എന്നാൽ വിദേശനിർമ്മിത അറ്റോമിക് ക്ളോക്കുകൾ ചതിച്ചതോടെ ദൗത്യം പാളി. തുടർന്ന് അഹമ്മദബാദിലെ സ്പെയ്സ് ആപ്ളിക്കേഷൻ സെന്റർ സ്വന്തമായി അറ്റോമിക് ക്ളോക്ക് വികസിപ്പിച്ചു. അതോടെ നാവിക് ദൗത്യം വിജയത്തിലുമെത്തി.

1999ൽ കാർഗിൽ യുദ്ധകാലത്ത് അമേരിക്കയുടെ ജി.പി.എസ് സേവനം ഇന്ത്യയ്ക്ക് നിഷേധിച്ചു. ഇതേതുടർന്ന് അന്നത്തെ വാജ്പേയ് സർക്കാരാണ് ഇന്ത്യയ്ക്ക് സ്വന്തമായി ഇതുപോലൊരു സംവിധാനം വികസിപ്പിക്കാൻ തീരുമാനിച്ചത്.

ഗുവാഹതി, ബംഗളൂരു, അഹമ്മദാബാദ്, ഫരീദാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിൽ അറ്റോമിക് ക്ളോക്കുകളും ആകാശത്ത് നാല് ഉപഗ്രഹങ്ങളും സ്ഥാപിച്ചാണ് ഇന്ത്യൻ നാവിക് പ്രവർത്തിക്കുന്നത്.

അമേരിക്കയുടെ ജി.പി.എസ്,റഷ്യയുടെ ഗ്ളാസ്നോസ്, ചെെനയുടെ ബൈയ്ദു എന്നിവയാണ് ആഗോളതലത്തിൽ പ്രവർത്തിക്കുന്നത്. റഷ്യയുടേയും അമേരിക്കയുടേയും സേവനങ്ങൾ സൈനികവിഭാഗമാണ് നിയന്ത്രിക്കുന്നത്. ചെെനയാകട്ടെ സേവനം മറ്റ് രാജ്യങ്ങൾക്ക് നൽകില്ല.

അമേരിക്കയുടെ ജി.പി.എസ് പരിധി 20000 കിലോമീറ്റർ ചുറ്റളവിലാണ്. ഭൂമിയുടെ മൊത്തം പൊസിഷനിംഗ് പരിധി 36000 കിലോമീറ്ററും. ഇന്ത്യൻ നാവിക് 1500 കിലോമീറ്ററിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. പക്ഷെ ഏറ്റവും കൃത്യതയാർന്നതാണ്. അമേരിക്കൻ ജി.പി.എസിന് ഇതിന്റെ പകുതിയേ ഉള്ളൂ. രണ്ട് നാവിക് ഉപഗ്രഹങ്ങൾ കൂടി ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്നതോടെ കൃത്യത ഇനിയും വർദ്ധിക്കും. ഒരേസമയം 40,​000 മത്സ്യബന്ധനയാനങ്ങൾക്കും 10,​400 ട്രെയിനുകൾക്കും ഗതിനിർണ്ണയ സേവനം നൽകാൻ നാവികിന് ശേഷിയുണ്ട്.

കുതിപ്പിന് പിന്നിൽ

തോമസ് കുര്യൻ

വിക്ഷേപണത്തിന്റെ മിഷൻ ഡയറക്ടർ മലയാളിയായ തോമസ് കുര്യനാണ്. ആലപ്പുഴ മാവേലിക്കര സ്വദേശി. നാട്ടിലെ മലയാളം മീഡിയം സ്കൂളുകളിലെ വിദ്യാഭ്യാസശേഷം കൊല്ലം ടി.കെ.എം കോളേജിൽ നിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം സ്വർണ്ണമെഡലോടെ നേടി. 1992നവംബറിൽ വി.എസ്.എസ്.സിയിലെത്തി. 2024 ജൂണിൽ ജി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടറായി. തിരുവനന്തപുരം പോങ്ങുംമൂട്ടിലാണ് ഇപ്പോൾ താമസം.
ഭാര്യ: തിരുവനന്തപുരം മെഡിക്കൽകോളജിലെ പീഡിയാട്രിക് പ്രൊഫസറായ ഡോ.സൂസി ജോസഫ്. മക്കൾ: ഡോ.ഷേബ ആൻ തോമസ് (എം.ഡി വിദ്യാർത്ഥി),ജോർജ് കുര്യൻ തോമസ് (കംപ്യൂട്ടർ എൻജിനിയർ).

-ഈ സാമ്പത്തികവർഷം അഞ്ച് വിക്ഷേപണങ്ങൾ കൂടി നടത്തും

വി. നാരായണൻ,

ഐ.എസ്.ആർ.ഒ ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA