SignIn
Kerala Kaumudi Online
Thursday, 11 June 2026 3.41 AM IST

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കുറവ്

READ ENGLISH VERSION
sivankutty

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.7 ആയിരുന്നു വിജയശതമാനം. വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി ശിവൻകുട്ടി അഭിനന്ദിച്ചു.

4,27,105 പേരാണ് പരീക്ഷയെഴുതിയത്. 4,25,563 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 71,831 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണക്കേക്കാൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,934 പേർക്കാണ് ജില്ലയിൽ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം ആയിരുന്നു.

ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരത്തും (99.08 ശതമാനം). പാലാ വിദ്യാഭ്യാസ ജില്ലയിൽ 100 ശതമാനം വിജയമാണ്. 892 സർക്കാർ സ്‌കൂളികൾക്ക് 100 ശതമാനം വിജയം നേടി.ലക്ഷദ്വീപിൽ 285 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 277 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.19 ശതമാനം.


ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് നാളെ മുതൽ പതിനഞ്ച് വരെ അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു. മേയ് 28 മുതൽ ജൂൺ ആറ് വരെയാണ് സേ പരീക്ഷ.


അടുത്തവർഷം മുതൽ പരീക്ഷാ രീതിയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നും ഓരോ വിഷയത്തിലും ജയിക്കാൻ മിനിമം പന്ത്രണ്ട് മാർക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലം നാല് മണിക്ക് https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാകും.എസ്.എസ്.എൽ.സി. ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ മതി. ക്ലൗഡ് ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് ഉള്ളതിനാൽ ഫലം തടസമില്ലാതെ ലഭ്യമാകും. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കഴിഞ്ഞ വർഷം മേയ് 19 നായിരുന്നു ഫലപ്രഖ്യാപനം.

രണ്ടാം വർഷ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നാളെ നടത്തും. കഴിഞ്ഞ വർഷം മേയ് 25 നായിരുന്നു ഫലപ്രഖ്യാപനം. ഹയർ സെക്കൻഡറി ഫലം www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.nic.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLCRESULT, KERALA, VSIVANKUTTY, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA