SignIn
Kerala Kaumudi Online
Friday, 05 June 2026 6.52 PM IST

കോഴിക്കോട് കോർപ്പറേഷൻ; യുഡിഎഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ   തഹലീയ

READ ENGLISH VERSION
fathima-thahiliya

കോഴിക്കോട്: കോ‌ർപ്പറേഷനിൽ യുഡിഎഫ് ‌ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി അഡ്വ. ഫാത്തിമ തഹലീയ മത്സരിക്കുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമാണ്. കോഴിക്കോട് കോർപ്പറേഷനിൽ കുറ്റിച്ചിറയിൽ നിന്നാണ് ഫാത്തിമ മത്സരിച്ച് വൻ ലീഡിൽ വിജയിച്ചത്. എൽഡിഎഫിന്റെ ഐഎൻഎൽ സ്ഥാനാർത്ഥി വി പി റഹിയാനത്തിനെയായിരുന്നു ഫാത്തിമ തോൽപ്പിച്ചത്.

യുഡിഎഫിന്റെ എസ് വി മുഹമ്മദ് ഷമീൽ തങ്ങൾ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും മത്സരിക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി കവിത അരുൺ, കൗൺസിൽ പാർട്ടി ലീഡറായി പി സക്കീറും മത്സരിക്കുന്നു. അതേസമയം, സിപിഎം ഏരിയ കമ്മിറ്റിയംഗം ഒ സദാശിവനെ കോഴിക്കോട് മേയർ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണ് പാർട്ടി. ഇന്നലെ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ‌ഡോ. എസ് ജയശ്രീയെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും തീരുമാനമായി.

ഇത്തവണ കോഴിക്കോട് കോർപ്പറേഷനിൽ 76 അംഗ കൗൺസിലിൽ എൽഡിഎഫ് 35, യുഡിഎഫ് 28, എൻഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആർക്കും കേവലഭൂരിപക്ഷമില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് ആണ് ഭരിക്കുന്നത്. എൽഡിഎഫ് 50, യുഡിഎഫ് 18, എൻഡിഎ ഏഴ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റ് നില.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FATHIMA THAHILIYA, UDF, KOZHIKODE CORPORATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA