SignIn
Kerala Kaumudi Online
Friday, 05 June 2026 1.25 AM IST

കേരള സർവകലാശാല

a

എം.എഡ് അലോട്ട്മെന്റ്

സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ എംഎഡ് കോഴ്സിൽ സ്പോട്ട് അലോട്ട്മെന്റ് 8ന് പാളയം സെനറ്റ് ഹാളിൽ നടത്തും. അപേക്ഷയുടെ പ്രിന്റ്ഔട്ട്, മാർക്ക് ലിസ്​റ്റ്, എലിജിബിലി​റ്റി സർട്ടിഫിക്ക​റ്റ് എന്നിവയുമായി ഹാജരാകണം. സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്​റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്​റ്റിലെ വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീ​റ്റുകളിലേക്ക് പരിഗണിക്കും. ഇവർ രേഖകളുമായി 9,10 തീയതികളിൽ കോളേജുകളിലെത്തണം.

ഹിന്ദി പഠന വകുപ്പിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, അഡ്മിനിസ്‌ട്രേ​റ്റീവ് ഡ്രാഫ്‌റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിൽ 8ന് കാര്യവട്ടത്തെ ഹിന്ദി പഠന വകുപ്പിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 9446291350, 04712308649

പഠന ഗവേഷണ വകുപ്പുകളിലേക്കുള്ള പി.ജി., എംടെക്, നാലുവർഷ ബിരുദ പ്രവേശന പരീക്ഷകളുടെ ഉത്തരസൂചിക അഡ്മിഷൻ പോർട്ടലുകളിൽ പ്രസിദ്ധീകരിച്ചു. ഫോൺ- 0471-2308328, 9188524612.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം(പുതിയ സ്‌കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മാർച്ച് 2026 പ്രാക്ടിക്കൽ 11ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ(സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പ്രാക്ടിക്കൽ 11മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പുല്ലരിക്കുന്ന് ക്യാമ്പസിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി.എ വിഷ്വൽ ആർട്‌സ് ആൻഡ് ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ടസ്(സി.ബി.സി.എസ്)(പുതിയ സ്‌കീം2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്)ഏപ്രിൽ 2026 പ്രാക്ടിക്കൽ 8 മുതൽ നടക്കും.

പരീക്ഷാ തീയതി
മൂന്നാം(ഫൈനൽ) പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി(2021 സ്‌കീം) റഗുലർ പരീക്ഷകൾ ജൂലായ് 13 മുതൽ നടത്തും.എല്ലാ അഫിലിയേറ്റഡ് കോളേജുകളും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുകയും പ്രിൻസിപ്പൽ/സ്ഥാപന മേധാവി കൗണ്ടർസൈൻ ചെയ്ത സംഗ്രഹ പ്രിന്റൗട്ടുകൾ,ഓൺലൈനായി അടച്ച ഫീസിന്റെ വിശദാംശങ്ങൾക്കൊപ്പം,വെബ്‌സൈറ്റിൽ നൽകിയ തീയതിക്കുള്ളിൽ പരീക്ഷാ കൺട്രോളർക്ക് അയയ്ക്കണം.

പ്രാക്ടിക്കൽ ടൈംടേബിൾ

മൂന്നാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് ബിരുദം സപ്ലിമെന്ററി പ്രാക്ടിക്കൽ/വൈവ വോസി പരീക്ഷകളുടെ (2010&2015 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് 2(സപ്ലിമെന്ററി 2010 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തിയതിനാൽ,റീടോട്ടലിംഗ് അനുവദിക്കില്ല.ഉത്തര പുസ്തകത്തിന്റെയും സ്‌കോർ ഷീറ്റുകളുടെയും സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനുള്ള അപേക്ഷ,11നു മുമ്പ് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി സമർപ്പിക്കണം.

മൂന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി ഏപ്രിൽ 2026 റഗുലർ(2019 & 2024 സ്‌കീമുകൾ)സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് അനുവദിക്കില്ല.ഉത്തര പുസ്തകങ്ങളുടെയും സ്‌കോർ ഷീറ്റുകളുടെയും പകർപ്പിന് കോളേജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി 10ന് വൈകിട്ട് 5വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA