SignIn
Kerala Kaumudi Online
Friday, 12 June 2026 10.17 PM IST

മേജര്‍ രവിക്കെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ്; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം

READ ENGLISH VERSION
pinarayi-vijayan

തിരുവനന്തപുരം: ബിജെപി നേതാവ് മേജര്‍ രവിക്ക് എതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടന്‍ ഇന്നസെന്റിന്റെ മരണ സമയത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ വന്‍ വാഹനവ്യൂഹവും പൊലീസ് സന്നാഹവും ഉപയോഗിച്ചുവെന്നായിരുന്നു മേജര്‍ രവിയുടെ ആരോപണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കാണ് പിണറായി പരാതി നല്‍കിയത്.

നടനും എംപിയുമായിരുന്ന ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ പിണറായി വിജയന്‍ എത്തി എന്നായിരുന്നു മേജര്‍ രവിയുടെ ആരോപണം. ഇതിനെതിരേയാണ് പിണറായി വിജയന്‍ പരാതി നല്‍കിയത്. നടന്‍ സലീം കുമാറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ എത്തിയതിനെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു മേജര്‍ രവിയുടെ ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ എത്തിയത് 56 കാറുകളുടേയും 560 പോലീസുകാരുടേയും 10 ഫയര്‍ എഞ്ചിനുകളുടേയും അകമ്പടിയോടെ ആണെന്നായിരുന്നു മേജര്‍ രവി ആരോപിച്ചത്.

ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA