
തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധവികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ വ്യാജപ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായിവിജയൻ. ഒരു പ്രസക്തിയുമില്ലാത്ത വിജിലൻസ് അന്വേഷണഉത്തരവുകളിലൂടെ പുകമറയുണ്ടാക്കാൻ ശ്രമിക്കുന്നത് വികസനപ്രക്രിയയെ അട്ടിമറിക്കാനാണ്. ആദ്യം തെറ്റായ കാര്യങ്ങൾ പറയുക, തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്നരീതിയാണ്. വകുപ്പുതലത്തിൽ ഒരന്വേഷണവും നടത്താതെ, ഒരുറിപ്പോർട്ടിന്റെയും പിൻബലമില്ലാതെ സർക്കാർ ആരോപണങ്ങൾ ഉയർത്തി മുൻവിധിയോടെ അന്വേഷണം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. തിരക്കഥക്കനുസരിച്ച് രാഷ്ട്രീയപ്രേരിതമായി വിജിലൻസിനെ ദുരുപയോഗം ചെയ്യാനാണ് നീക്കം. കണ്ണൂർവിമാനത്താവളം പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതിന് പരിസരപ്രദേശങ്ങളിൽ വ്യവസായപാർക്കുകളും അനുബന്ധസൗകര്യങ്ങളും അനിവാര്യമാണ്. രണ്ടുപതിറ്റാണ്ട് മുൻപ് തുടക്കമിടുകയും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടരുകയും ചെയ്ത നടപടിക്രമങ്ങളുടെ തുടർച്ച മാത്രമാണ് ഭൂമിഏറ്റെടുക്കൽ. കിഫ്ബി ധനസഹായം നൽകുന്ന ഏജൻസി മാത്രമാണെന്നിരിക്കെ, ഭൂമി ഏറ്റെടുക്കുന്നത് കിഫ്ബിയാണെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണ്.
റവന്യൂവകുപ്പ് നിയമാനുസൃതമായി, 2013ലെ കേന്ദ്ര ഭൂമിഏറ്റെടുക്കൽ നിയമംകർശനമായി പാലിച്ചാണ് സ്‌പെഷ്യൽ തഹസിൽദാർമാർവഴി നടപടി എടുക്കുന്നതെന്നുംഅദ്ദേഹം പ്രസ്താവനയിൽപറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |