
കോഴിക്കോട്: പി.എം.ശ്രീയിൽ അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളുൾപ്പെടെ പരിശോധിച്ച് തീരുമാനമെടുക്കും. ഫണ്ടുകൾ നൽകുന്നതിൽ കേന്ദ്രം ഉപാധികൾ വെക്കാൻ പാടില്ലെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുപരിപാടിയിൽ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹ്‌ലിയ സ്വാകാര്യപരിപാടിയിൽ നിലവിളക്ക് കൊളുത്തിയതും വിവാദമായിരുന്നു. ലീഗിനെ പിന്തുണയ്ക്കുന്ന സമസ്ത നേതാക്കളാണ് ഫാത്തിമയ്‌ക്കെതിരെ രംഗത്ത് വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |