സി.പി.എം അടിമുടി മാറും
കോഴിക്കോട്: പ്രളയ ദുരന്തം നേരിടുന്നതിൽ വി.ഡി.സതീശൻ സർക്കാർ ദയനീയ പരാജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ചെയർമാൻ സ്ഥാനത്തുള്ള മുഖ്യമന്ത്രി അമ്പേ പരാജയമായി. മാദ്ധ്യമ പ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചപ്പോൾ അവർക്കുനേരെ കുതിരകയറുന്ന മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും സെപ്തംബർ 13 മുതൽ 15വരെ കോഴിക്കോട്ട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗത്തിന്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് എം.വി.ഗോവിന്ദൻ പറഞ്ഞു.
പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ച് പാർട്ടിയെ അടിമുടി പുതുക്കുപ്പണിയാനാണ് കോഴിക്കോട്ട് ചേരുന്ന മൂന്നുദിവസത്തെ വിപുലീകൃത സംസ്ഥാന സമിതിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി പ്രത്യയശാസ്ത്രത്തിലൂന്നി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ജനകീയ അടിത്തറ വിപുലപ്പെടുത്തുകയാണ് പ്രധാനം. അതിനാണ് സെപ്തംബർ 13മുതൽ 15വരെ മൂന്നുദിവസം കോഴിക്കോട്ട് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |