
അടിമാലി: അടിമാലി എസ്.എൻ പടിയിൽ നിയന്ത്രണംവിട്ടകാർ ബൈക്കിലിടിച്ച് സ്വകാര്യസ്കൂളിലെ കരാട്ടെ അദ്ധ്യാപകൻ മരണപ്പെട്ടു. ഇരുന്നൂറേക്കർ സ്വദേശി പുന്നത്താനത്ത് അപ്പച്ചൻ ( 63 ) ആണ് മരിച്ചത്.ശനിയാഴ്ചരാത്രിയിലായിരുന്നു അപകടം. ഇരുനൂറേക്കറിലെ വീട്ടി നിന്നും അടിമാലിക്ക് പോകുന്ന വഴി കുമളി ദേശീയപാ തയിൽ അടിമാലി എസ് എൻ പടിയിൽ വച്ച് രാജാക്കാട് സ്വദേശികൾ കാത്തിരപ്പിള്ളിയിൽ പോയി തിരിച്ച് വന്ന ഇന്നോവ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. . റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ച വാഹനം സമീപത്തെ വിടിന്റെ മതിൽ തകർത്താണ് നിന്നത്. ഉടനടി പരിക്കേറ്റയാളെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രപതിയുടെ അവാർഡ് കരസ്തമാക്കിയ പുന്നത്താനം ജാതി വികസിപ്പിച്ച, പരേതനായ വർക്കി പുന്നത്താനത്തിന്റെ മകനാണ്. ഭാര്യ: പരേതയായ സുബി. മക്കൾ: റിച്ചാർഡ്, ചാൾസ്, മാർട്ടീന, മാർഗരറ്റ്. .സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11.30ന് ആയിരമേക്കർ സെന്റ് തോമസ് പള്ളിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |