SignIn
Kerala Kaumudi Online
Monday, 08 June 2026 1.41 AM IST

ട്രോളിംഗ് നിരോധനം നാളെ മുതൽ

കൊല്ലം: സംസ്ഥാനത്ത് നാളെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകൾക്ക് 52 ദിവസമാണ് നിയന്ത്രണം. നാളെ രാത്രി 12ന് മുമ്പ് ഇത്തരം ബോട്ടുകൾ സുരക്ഷിത തീരത്തേക്ക് മാറ്റണം. ഇക്കാര്യം ഉറപ്പാക്കാൻ മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്റൽ പൊലീസും പട്രോളിംഗ് നടത്തും. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA