തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊങ്കൺ തീരത്തിന് സമീപം മദ്ധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴിയും കർണാടക തീരം മുതൽ ആന്ധ്രാപ്രദേശ് തീരംവരെ കിഴക്ക്-പടിഞ്ഞാറ് ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതു കൊണ്ടുകൂടിയാണിത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |