ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇന്ന് ശിവഗിരി മഠത്തിൽ നടക്കും. 11 അംഗങ്ങളാണ് ട്രസ്റ്റ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 9ന് അംഗങ്ങൾ മഹാസമാധിയിലെത്തി സത്യപ്രതിജ്ഞ ചെയ്യും. അതിനുശേഷം ചേരുന്ന യോഗത്തിൽ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെയാണ് തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് പുതിയ ഭാരവാഹികളും മഹാസമാധിയിലെത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അഞ്ചുവർഷമാണ് ബോർഡിന്റെ കാലാവധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |