SignIn
Kerala Kaumudi Online
Monday, 08 June 2026 1.42 AM IST

മാദ്ധ്യമപ്രവർത്തകൻ സമീൽ നിര്യാതനായി

sameel

മലപ്പുറം: മാധ്യമം പത്രത്തിലെ മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ (49) നിര്യാതനായി. തായ്‌ലാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മലപ്പുറം വലിയങ്ങാടി ഇത്തിൾപറമ്പ് ഇല്ലിക്കൽ വീട്ടിൽ റിട്ട. ലൈബ്രേറിയൻ മുഹമ്മദ് ഇല്ലിക്കലിന്റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്. മലപ്പുറം ഗ്രീൻ ഒയാസിസ് ട്രാവൽ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അദ്ദേഹം, ജോലിയുടെ ഭാഗമായാണ് തായ്‌ലാൻഡിൽ പോയത്. മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് ടൂർ മാനേജരായി സമീൽ തായ്‌ലാൻഡിൽ എത്തുന്നത്. ഞായറാഴ്ച രാവിലെ പുറത്തുപോകാൻ തയാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ: ശിഫ കൊളക്കാട്ടിൽ. മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ. മരുമകൻ: ഹാദിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: E
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA