
ആലപ്പുഴ: വാടയ്ക്ക്ൽ പടിഞ്ഞാറ് എസ്.എൻ.ഡി.പി ശാഖായോഗം 3676ന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണ വിതരണവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷനായി. പഠനോപകരണങ്ങളുടെ വിതരണം നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് എസ്.എസ്.എൽ.സി വിജയികളെയും, യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ പ്ലസ് ടു വിദ്യാർത്ഥികളെയും ആദരിച്ചു. എസ്.എൻ.പി.സി മാനേജിംഗ് കമ്മിറ്റിംഗം പി.അജിത്ത്, എസ്.എൻ മരണാനന്തര ധനസഹായനിധി വൈസ് പ്രസിഡന്റ് പി.പി.പ്രസന്നകുമാർ, ഗുരുചൈതന്യ കുടുംബയൂണിറ്റ് ചെയർപേഴ്സൺ അശ്വതി അശോകൻ എന്നിവർ സംസാരിച്ചു. പി.ആർ.ശശീന്ദ്രൻ, പി.പി.അജികുമാർ, വി.ബാബു, ലിൻസി അശോകൻ, സൂര്യ ബൈജു, ഷീല സന്തോഷ്, ടി.കെ.സത്യൻ, കണ്ണൻ ബാബുക്കുട്ടൻ, മോഹനൻ, കിരൺ സന്തോഷ്, റോഷ്ന പ്രസാദ്, രേഷ്മ സുനിൽ തുടങ്ങിയവർ പങ്കെടുത്തു. ശാഖായോഗം സെക്രട്ടറി പി.ജെ.അജികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |