അമ്പലപ്പുഴ: സി.പി. എം പ്രവർത്തകരെ പൊതു പരിപാടികളിൽ അധിക്ഷേപിക്കുന്നത് ജി. സുധാകരൻ എം. എൽ .എ അവസാനിപ്പിക്കണമെന്ന് സി.പി. എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊതുവായ വേദികളിൽ രാഷ്‌ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. കോൺഗ്രസുകാർക്ക് നാവ് വാടകക്ക് കൊടുത്ത് അവരുടെ കൈയ്യടി കിട്ടാനുള്ള അസത്യ പ്രസംഗങ്ങൾ സുധാകരൻ അവസാനിപ്പിക്കണം. രാഷ്‌ട്രീയ വേദികളിൽ നടത്തുന്നതുപോലെയുള്ള പ്രസംഗങ്ങൾ എം. എൽ. എ യുടെ ഭാഗത്തുനിന്ന് പൊതുവേദികളിൽ ഉണ്ടായാൽ അതേ വേദികളിൽ തന്നെ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |