
ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ്ബിന്റെയും ആർ മാനസൻ സുഹൃത്ത് വേദിയുടെയും ആഭിമുഖ്യത്തിൽ സൂര്യ ടി വി റിപ്പോർട്ടർ ആയിരുന്ന ആർ മാനസന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ ദൃശ്യ പുരസ്‍കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ദൃശ്യ മാദ്ധ്യമത്തിലെ മികച്ച ഹ്യുമൻ ഇന്ററെസ്റ്റ് സ്റ്റോറിക്കാണ് പുരസ്‌കാരം നൽകുന്നത്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2025 ജൂൺ ഒന്നിനും 2026 മേയ് 31നും ഇടയിൽ മലയാള ദൃശ്യ മാദ്ധ്യമത്തിൽ സംപ്രേഷണം ചെയ്‌ത സ്റ്റോറികളാണ് പരിഗണിക്കുക. റിപ്പോർട്ടിന്റെ വീഡിയോ MP4 ഫോർമാറ്റിൽ 9656735855 എന്ന വാട്സാപ്പ് നമ്പറിലോ pressclubalp@gmail.com എന്ന ഇമെയിലിലോ അയക്കണം. മാദ്ധ്യമ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജൂൺ 15 ന് മുൻപായി എൻട്രികൾ ലഭിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |