SignIn
Kerala Kaumudi Online
Saturday, 13 June 2026 5.25 PM IST

'ഓപ്പറേഷൻ തൂഫാൻ': 11 പേർ അറസ്റ്റിൽ

പെരുമ്പാവൂർ: എറണാകുളം റൂറൽ പരിധിയിൽ ലഹരിമുക്ത ലക്ഷ്യത്തോടെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി. പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്. പരിശോധനകൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സേവനവും പൊലീസ് പ്രയോജനപ്പെടുത്തി. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണയാണ് റെയ്ഡിന് നേരിട്ട് നേതൃത്വം നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വർദ്ധിച്ചുവരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ നിന്ന് വലിയ അളവിൽ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി എത്തിച്ചുനൽകുന്ന പ്രധാന കണ്ണികളെ കണ്ടെത്താൻ 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL