അടൂർ : അടൂർ ശ്രീമൂലം മാർക്കറ്റ് - പാമ്പേറ്റുകുളം റോഡ് തകർന്നുതരിപ്പണമായി. അടൂർ നഗരത്തിനോട് ഏറ്റവും ചേർന്ന് കിടക്കുന്ന റോഡാണിത്. കെ.പി റോഡിൽ നിന്ന് അടൂർ ശ്രീമൂലം മാർക്കറ്റ് ,കൃഷി ഭവൻ ,ഓൾ സൈന്റ്സ് പബ്ലിക്ക് സ്‌കൂൾ ,ബാഡ്മിന്റൺ ക്ലബ് ,ആരോഗ്യ കേന്ദ്രം ,ഗണപതി ക്ഷേത്രം ,പന്നിവിഴ പീടിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എത്താനുള്ള പ്രധാന മാർഗമാണ് ഈ റോഡ്. ഗീതം ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിന് മുൻ വശം കഴിയുമ്പോൾ റോഡിൽ ഗർത്തങ്ങൾ രൂപപ്പെടുന്ന നിലയിലാണ്. റോഡിൽ വ്യാപക കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ടാറിംഗിന്റെ മെറ്റിൽ ഇളകി മാറിയ നിലയിലാണ്. ഓൾ സൈന്റ്സ് പബ്ലിക്ക് സ്‌കൂൾ കഴിഞ്ഞുള്ള വളവിൽ മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇവിടുത്തെ റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെ ആരോപണം. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ഈ വെള്ളക്കെട്ടിലൂടെയാണ് യാത്ര ചെയ്യുന്നത്. അടൂർ നഗരത്തിൽ നിന്നും പന്നിവിഴ ഭാഗത്തേക്കും കോട്ടപ്പുറം ഭാഗത്തേക്കും വളരെ വേഗത്തിൽ എത്തിച്ചേരാം. വർഷങ്ങളായി റോഡിൽ ഈ സ്ഥിതി തുടരുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |