SignIn
Kerala Kaumudi Online
Saturday, 13 June 2026 5.24 PM IST

 അപു ജോൺ ജോസഫിനെ കെ റ്റി ജി എ  ആദരിച്ചു

apu1

തൊടുപുഴ: രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളാണ് വസ്ത്ര വ്യാപാരികളെന്നും, അവരുടെ നിലനിൽപ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പരമ പ്രധാനമായ വിഷയമാണെന്നും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപെട്ടു.കെ റ്റി ജി എ മേഖല പ്രസിഡന്റ് അനസ് പി അസീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വസ്ത്ര വ്യാപാരികൾ നേരിടുന്ന വഴിയോര കച്ചവടം, സ്‌കൂൾ യൂണിഫോം തുടങ്ങിയ വിഷയങ്ങളിൽ പരിപൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. .മേഖല രക്ഷാധികാരി റിയാസ് വി എ, മുൻ മേഖല പ്രസിഡന്റ്രുമാരായ അബ്ദുൾ ഷരീഫ് സി കെ, റോബിൻസ് സെബാസ്റ്റ്യൻ, അഫ്സൽ പി എ, സുനിൽ അഗസ്റ്റിൻ, അൻവർ സാദത്,സജിറത് സി, അനിൽ എസ്, എം കെ നാരായണപിള്ള, ഫാരിഷ ഷാജഹാൻ, ഷെനു ലീവാനാ എന്നിവർ പ്രസംഗിച്ചു..ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ് സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് മുജീബ് റ്റി കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL