
കോലഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാർത്ഥികളെ വി.പി. സജീന്ദ്രൻ എം.എൽ.എയുടെ 'എക്സേലിയ 2026' മെറിറ്റ് അവാർഡ് നൽകി അനുമോദിക്കും. നാളെ ഉച്ചയ്ക്ക് 2ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോജി എം. ജോൺ അവാർഡ് നൽകും. ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം അൻസിബ ഹസൻ മുഖ്യാതിഥിയാകും. കുന്നത്തുനാട് മണ്ഡലപരിധിയിലുള്ളവരും സ്ഥിരതാമസക്കാരുമായ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിലെ മികച്ച വിജയം നേടിയവർക്കാണ് ആദരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |