
പള്ളുരുത്തി: കണ്ണമാലിയിൽ രൂക്ഷമായ കടലാക്രമണം. ശനിയാഴ്ച രാവിലെ 9.30 ഓടെ വേലിയേറ്റ സമയത്ത് ആരംഭിച്ച കടൽകയറ്റം പൊടുന്നനെ രൂക്ഷമായ കടലാക്രമണമായി മാറുകയായിരുന്നു. പുത്തൻതോട് ഭാഗത്തിന് വടക്കോട്ട് കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിലാണ് കടലാക്രമണം അതിരൂക്ഷമായത്. കണ്ണമാലി ശ്രീരാമ ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ കടൽ വെള്ളം ഇരച്ചുകയറി. കടൽഭിത്തിയുള്ള ഇടങ്ങളിൽ കടൽഭിത്തിയും കവിഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളം കുത്തി ഒഴുകുകയായിരുന്നു. പ്രദേശത്തെ നൂറുകണക്കിന് വീടുകളിലാണ് കടലാക്രമണം ദുരിതം തീർത്തിട്ടുള്ളത്. വീട്ടുപകരണങ്ങൾ കടൽ ഒഴുക്കിയെടുത്തു കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |