
കൊച്ചി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവുകളെ മറികടന്ന് അമിതഫീസ് ഈടാക്കുന്നതായി ആക്ഷേപം. ഭൂരിഭാഗം മെഡിക്കൽ കോളേജുകൾ 4.5 വർഷത്തെ ട്യൂഷൻ ഫീസിന് പകരം 5 വർഷത്തെ ഫീസ് ഈടാക്കുകയും ഇത് ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പേരന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികളായ കെ.വി. ഗോപകുമാർ, വി.എം. സുഭാഷ്, എം. ശിവദാസൻ, എബ്രഹാം മാണി, ഷാജി വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |