
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ ആണ് 21ന് സസ്പെൻഷൻ ഉത്തരവിറക്കിയത്. എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എളമക്കര സ്വദേശിയുടെ ഭൂമി നിലം പുരയിടമാക്കി രേഖകൾ നൽകുന്നതിനും ഭൂമിയുമായി ബന്ധപ്പെട്ട പരാതി ഒത്തുതീർപ്പാക്കുന്നതിനുമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് കേസ്. തഹസിൽദാറിന്റെ രണ്ട് ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരും കേസിൽ അറസ്റ്റിലുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |