
മൂവാറ്റുപുഴ: മലയാളിക്ക് സദ്യ വിളമ്പാൻ തൂശനില ഒരുക്കുന്നത് തമിഴൻ. ചിങ്ങത്തിൽ തൂശനിലക്ക് ഡിമാൻഡ് ഏറുമ്പോൾ വില കൂട്ടുന്നത് പതിവാണെങ്കിലും ഇക്കുറി ഇത്തിരി കടുപ്പത്തിലായിരുന്നു വിലവർദ്ധന. ദിവസങ്ങൾക്ക് മുമ്പ് 5 രൂപയായിരുന്നത് ആദ്യം 6.50 രൂപയായി. അത്തം പിറന്നതോടെ 10 രൂപയിലെത്തി. റെക്കാഡ് വിലയാണിത്. നാടൻ വാഴയില കിട്ടാനില്ലെന്നതും തമിഴ്നാടൻ ഇലയ്ക്ക് വില കൂടാൻ കാരണമായി. നാടൻ ഇലയ്ക്ക് ദിവസങ്ങൾക്കുമുമ്പ് 6 രൂപയായിരുന്നു. തൃക്കളത്തൂർ, മാറാടി, കല്ലൂർക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു നാടൻ ഇലയുടെ വരവ്. തൂത്തുക്കുടി, തഞ്ചാവൂർ, തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നാണ് വാഴയില എത്തുന്നത്. ഇലയ്ക്കായി മാത്രം പ്രത്യേകയിനം വാഴകൾ അവിടെ കൃഷി ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |