SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം

fire

പിറവം: പിറവം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഫർണിച്ചർ വർക്ക് ഷോപ്പിലുണ്ടായ വൻ അഗ്നിബാധയിൽ 10 ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ പുലർച്ചെ 4 മണിയോടെ മോർ സൂപ്പർമാർക്കറ്റിന് പിന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഓണക്കൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിന്റെ 80 ശതമാനത്തോളം കത്തിനശിച്ചു.

വിവരമറിഞ്ഞെത്തിയ പിറവം ഫയർഫോഴ്സ് യൂണിറ്റ് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തീ അതിവേഗം പടർന്നു. തുടർന്ന് കൂത്താട്ടുകുളത്തുനിന്നും മുളന്തുരുത്തിയിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ നിരവധി സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL