പറവൂർ: കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ ടിക്കറ്റ് വില്പനക്കാരനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ചേന്ദമംഗലം തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷിനെ (58) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംപുറം പോട്ടശേരി സുമേഷിനെ (49) കഴിഞ്ഞ ആഗസ്റ്റ് 11നാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം രാജേഷ് ഒളിവിലായിരുന്നു. ബാർബർഷോപ്പ് തൊഴിലാളിയായ രാജേഷ് പലതവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയതിൽ 3,300 രൂപ കൊടുക്കാനുണ്ടായിരുന്നു. വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോൾ രാജേഷ് കത്രികയെടുത്ത് സുമേഷിന്റെ നെഞ്ചിലും പുറത്തും കുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |