
പുത്തൻകുരിശ്: കാവുംതാഴം ശിവക്ഷേത്ര മൈതാനത്ത് സി.ഐ.ടി.യു ഏരിയാ പൊതുസമ്മേളനത്തിനായി സ്റ്റേജ് നിർമ്മാണം നടത്തിയതിനെച്ചൊല്ലി ക്ഷേത്ര ഭാരവാഹികളും സി.ഐ.ടി.യുവും തമ്മിൽ തർക്കത്തിൽ ഇടപെട്ട് ആർ.ഡി.ഒ. ക്രമസമാധാനപ്രശ്ന സാദ്ധ്യത മുൻനിറുത്തി രാഷ്ട്രീയ പാർട്ടിയുടെ പരിപാടി നടത്തുന്നത് വിലക്കി ആർ.ഡി.ഒ ഉത്തരവിട്ടതോടെ സമ്മേളനം ദേശീയപാതയോരത്തേക്ക് മാറ്റി.
ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രം കോടതി അനുമതിയുള്ള മൈതാനത്ത് അനധികൃതമായി സ്റ്റേജ് നിർമ്മിച്ചെന്നും ഗണേശോത്സവം അലങ്കോലപ്പെടുത്താനാണ് ശ്രമമെന്നും ഭാരവാഹികൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേജ് നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
ഗണേശോത്സവം ക്ഷേത്രത്തിന്റെ ഔദ്യോഗിക ചടങ്ങല്ലാത്തതിനാൽ സമ്മേളനം നടത്തുന്നതിന് തടസമില്ലെന്നായിരുന്നു സി.ഐ.ടി.യു നിലപാട്. എ.എസ്.പി ഡോ. ഒ. അപർണ ഇരുകൂട്ടരുമായി ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഇതോടെ ക്രമസമാധാന പ്രശ്ന സാദ്ധ്യത മുൻനിറുത്തി ആർ.ഡി.ഒ ഇടപെടുകയായിരുന്നു. സ്ഥലത്ത് കുന്നത്തുനാട് തഹസിൽദാരും വൻ പൊലീസ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |