SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.21 PM IST

ഗവ. ഹോമിയോ ഡിസ്‌പെൻസറി മാറ്റി, തുടർസമരവുമായി നാട്ടുകാർ

dispensary
ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്‌പെൻസറി ഇരട്ടയാറിലേക്ക് മാറ്റിയതിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ

കട്ടപ്പന: ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്‌പെൻസറി ഇരട്ടയാറിലേക്ക് മാറ്റിയ പഞ്ചായത്തിന്റെ നടപടിയിൽ തുടർസമരവുമായി നാട്ടുകാർ. ചൊവ്വാഴ്ച ആക്ഷൻ കൗൺസിൽ കരിദിനം ആചരിച്ചു. ഈട്ടിത്തോപ്പിൽ വാഹനങ്ങൾ തടഞ്ഞു. വ്യാപാരികൾ കടകളടച്ചും ഓട്ടോറിക്ഷ തൊഴിലാളികളും പണിമുടക്കിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവിൽ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL