SignIn
Kerala Kaumudi Online
Thursday, 04 June 2026 11.54 PM IST

അഷ്ടമുടി ടൂറിസം സർക്യൂട്ട്... , അടിമുടി പൊളിയുന്നു അഷ്ടമുടി ക്രാഫ്റ്റ് സെന്റർ

dfd-
അഷ്ടമുടി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി വിഭാവനം ചെയ്ത ഡി.റ്റി.പി.സി കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലം നാഥനില്ലാ കളരിയാകുന്നു

അഞ്ചാലുംമൂട്: അഷ്ടമുടി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര നടയ്ക്ക് സമീപം 44 ലക്ഷം രൂപയോളം മുടക്കി പുനർനിർമ്മിച്ച 'അഷ്ടമുടി ക്രാഫ്റ്റ് സെന്റർ' കെട്ടിടം അനാഥമായി​. കായൽ ഭംഗി ആസ്വദിച്ച് ദൂരയാത്രകൾ നടത്തുന്ന സഞ്ചാരികൾക്ക് അഷ്ടമുടിയുടെ തനത് കരകൗശല- ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡി.ടി​.പി.സിയാണ് കെട്ടി​ടം നി​ർമ്മി​ച്ചത്. ഉരുൾ നേർച്ചയടക്കമുള്ള ഉത്സവാഘോഷങ്ങൾക്ക് പേരുകേട്ട വീരഭദ്രസ്വാമി ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് പെരിനാടിന്റെ തനത് ഉത്പന്നങ്ങളുടെ സ്ഥിരം വേദിയാകും ഇതെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ കളിമൺ-ചിരട്ട കരകൗശല വസ്തുക്കൾ കാണാൻ മാത്രം ഇവിടേക്ക് സഞ്ചാരികൾ എത്തില്ലെന്ന് തുടക്കത്തിലേ ആക്ഷേപം ഉയർന്നിരുന്നു.

2021 ഫെബ്രുവരിയിൽ ആശ്രാമത്തെ പ്രത്യേക വേദിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഭക്ഷണശാല വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ വർഷം ഡി.ടി​.പി.സി ടെൻഡർ വിളിച്ചെങ്കിലും ആരും തി​രി​ഞ്ഞു നോക്കി​യി​ല്ല. പ്രദേശത്ത് എപ്പോഴും ശക്തമായ കാറ്റടിക്കുന്നതിനാൽ സഞ്ചാരികൾക്ക് ആവശ്യമായ ശാന്തമായ അന്തരീക്ഷം ഇവിടെ ലഭ്യമല്ല. ഇതിനെല്ലാം പുറമെ, കൃത്യമായ ആസൂത്രണമില്ലാതെ കായൽക്കരയിൽ നിർമ്മിച്ച കെട്ടിടം ഇപ്പോൾ അപകടകരമായ നി​ലയി​ൽ കായലിലേക്ക് ചരിയുന്നുണ്ട്. മഴ പെയ്താൽ വെള്ളം ഉള്ളിലേക്ക് അടിച്ചുകയറുന്നു. കായൽക്കരയായതിനാൽ സി.ആർ.ഇസെഡ് ചട്ടങ്ങളിലെ സാങ്കേതികത്വം മൂലം പഞ്ചായത്ത് ലൈസൻസ് ലഭിക്കില്ലെന്ന നിയമക്കുരുക്കാണ് പുതിയ സംരംഭകരെ ടെൻഡറിൽ നിന്ന് പി​ന്തി​രി​പ്പി​ക്കുന്നത്.

.....................................

 വാടക തുച്ഛം, നഷ്ടം വലുത്: തുച്ഛമായ വാടകയ്ക്ക് എടുത്തെങ്കിലും ടൂറിസ്റ്റുകൾ വരാത്തതിനാൽ ഹോട്ടൽ പൂട്ടി. കരാർ കാലാവധി കഴിഞ്ഞ് മാസങ്ങളായി

 സ്ഥലം തിരഞ്ഞെടുത്തതിൽ പിഴവ്: ഇവിടെ ടൂറിസ്റ്റുകൾ വരില്ല എന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ കേട്ടില്ല

 പണം പാഴാക്കൽ: ലക്ഷങ്ങൾ മുടക്കി പല തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും പ്രയോജനമില്ല

 സാമൂഹിക വിരുദ്ധ ശല്യം: രാത്രിയായാൽ മദ്യപാനം, ബഹളം. കെട്ടിടം ക്രിമിനലുകളുടെ താവളം

 പരാതിക്ക് ഫലമില്ല: മുൻ ഡി.ടി.പി.സി സെക്രട്ടറിമാരോട് പല തവണ പരാതി പറഞ്ഞിട്ടും നടപടിയില്ല

നിലവിൽ കെട്ടിടം ശോചനീയാവസ്ഥയിലാണ്. പുനരുദ്ധാരണ നടപടികൾ സ്വീകരിച്ച് വീണ്ടും ടെൻഡർ വിളിക്കും. നിലവിലെ സാഹചര്യത്തിൽ പ്രവർത്തിപ്പിക്കാൻ താത്പര്യമുള്ളവരെയും പരിഗണിക്കും

ഡി.ടി​.പി.സി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL