കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളിൽ വൻ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ മന്ത്രി ഒ.ജെ. ജനീഷിന് നിവേദനം നൽകി. പുനരുദ്ധാരണത്തിന്റെ പേരിൽ 9 കോടിയോളം രൂപയാണ് ചെലവഴിച്ചത്. പക്ഷേ, സ്റ്റേഡിയത്തിലെ പവലിയൻ, ശൗചാലയത്തിന്റെ വാതിലുകൾ, മീഡിയ പവലിയൻ ഒക്കെ തകർന്നുകിടക്കുകയാണ്. ഗ്രൗണ്ട് മുഴുവൻ കാടുകയറി. നവീകരണത്തിന്റെ മറവിൽ പണം തട്ടലാണ് നടന്നതെന്നും വിഷ്ണു സുനിൽ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |