
കോട്ടയം : ഇന്ധന വില വർദ്ധനവും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത് ഓട്ടോറിക്ഷ ചാർജ് വർദ്ധനവ് നടപ്പിലാക്കണമെന്ന് എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ആവശ്യപ്പെട്ടു. 2022 ൽ നിശ്ചയിച്ച നിരക്കാണ് നിലവിലുള്ളത്. മിനിമം ചാർജ് ഒന്നര കി.മീറ്ററിന് 50 രൂപയും, മിനിമം ചാർജ്ജിന് പുറമെ വരുന്ന ഓരോ കിലോമീറ്ററിനും 25 രൂപയായും ചാർജ് പുനർനിർണയിക്കണം. ഇതിന് പുറമെ ക്ഷേമനിധി, രജിസ്‌ട്രേഷൻ,അനധികൃത സർവീസ്, പാർക്കിംഗ് തുടങ്ങി നിരവധി പ്രശ്‌നങ്ങളും തൊഴിലാളികൾ അഭിമുഖീകരിക്കുന്നുണ്ട്. അവകാശ പത്രിക എച്ച്.എം. എസ് മുഖ്യമന്ത്രിയ്ക്ക് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |